അധ്യാപകനെഴുതിയ കത്തില്‍നിന്ന്

അബ്ദുറഹമാന്‍ തന്‍റെ മകന്‍ പഠിക്കുന്ന സ്കൂളിലെ അധ്യാപകനെഴുതിയ കത്തില്‍നിന്ന് എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന് എങ്ങനെയായിരിക്കണം തന്‍റെ വിദ്ദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുബുന്ന ഈ ചെറിയ കത്തില്‍ കാണാം എല്ലാ മനുഷ്യരും നീതിമാന്മാരല്ലന്നും എല്ലാവരും സതൃമുളളവരല്ലെന്നും അവന് പഠിക്കേണ്ടിവരും എനിക്ക്റിയാം പക്ഷെ ഓരോ തെമ്മാടിക്കും പകരമൊരു നായകനുണ്ടെന്നും ഓരോ സ്വാര്‍ത്ഥമതിയായ രാഷ്ട്രീയക്കാരനും പകരം അര്‍പ്പണബോധമുള്ള ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം എല്ലാ ശത്രുക്കള്‍ക്കുമപ്പുറം ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക അസൂയയില്‍ നിന്നവനെ അകറ്റിനിര്‍ത്തുക നിങ്ങള്‍ക്കാവുമെങ്കില്‍ നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂലൃമവനെ പഠിപ്പിക്കുക വഴക്കാളികളെയാണ് തോല്‍പിക്കാനെളുപ്പമെന്ന് അവന്‍റെ കാതുകളിലോതുക പക്ഷേ അവന്‍റെ മാത്രമായ ലോകം അവന് നല്‍കണം ശാന്തിയില്‍ മുങ്ങിയൊരു ലോകം അവിടെയിരിന്ന് ആകാശത്തിലെ പക്ഷികളുടെയും പച്ചക്കുന്നിന്‍ചെരുവുകളിലെ പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും അവന്‍ ചിന്തിക്കട്ടെ സ്കൂളില്‍ തോല്‍കുന്നതാണ് ചതിച്ച് നേടുന്നതിനേക്കാള്‍ മാന്യമാണെന്ന് അവനെ പഠിപ്പിക്കുക എല്ലാവരും തെറ്റാണെന്ന് തള്ളിപ്പറഞ്ഞാലും സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക മൃദുലരായ മനുഷൃരൊട് മൃദുലമാകാനും കഠിനരായവരോട് കഠിനമാകാനും പഠിപ്പിക്കുക എല്ലാവരും ഘൊഷയാത്രയില്‍ അലിഞ്ഞുചെരുബോള്‍ ആള്‍കൂട്ടത്തെ പിന്തുടരാതിക്കാനുള്ള കരുത്ത് എന്‍റെ മകനേകുക എല്ലാവരും പറയുന്നത് ശ്രദ്ദിക്കാനവനെ പഠിപ്പിക്കുക പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക നിങ്ങള്‍ക്കാവുമെങ്കില്‍ ദുഃഖിതനായിരിക്കുബോള്‍ പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക കണ്ണീരില്‍ ലജ്ജിക്കാനോന്നുമില്ലെന്നും അവനെ പഠിപ്പിക്കുക ദോഷൈകദൃക്കുകളെ ആട്ടിയകറ്റാനും അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക സ്വന്തം ബുദ്ദിയും ശ്ക്തിയും ഏറ്റവും വില പറയുന്നവന് വില്‍ക്കാന്‍ അവനെ പഠിപ്പിക്കുക പക്ഷേ സ്വന്തം ആത്മാവിനു ഹൃദയത്തിനു വിലയിടാതിരിക്കാനും ആര്‍ത്തലയ്ക്കുന്ന ആള്‍കൂട്ടത്തിന് നേരെ ചെവിയടച്ച്‌ വെച്ച് തനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും അതിന് വേണ്ടി നിലകൊള്ളാനും പോരാടാനും അവനെ പഠിപ്പിക്കുക അവനോട് മാന്യതയോടെ പെരുമാറുക പക്ഷേ അമിത സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കരുത് അഗ്നിയോടടുക്കുബോഴെ ഈടുറ്റ ലോഹ മുണ്ടാവുകയുള്ളൂ അക്ഷമനായിരിക്കാനുള്ള ധൈരൃമവന് നല്‍കുക ബുദ്ദിമാനായിരിക്കുവാനുള്ള ക്ഷമയവന് നല്‍കുക തന്നെക്കുറിച്ച് വലിയ രീതിയില്‍ ശ്വയം വിശ്വസിക്കാനവനെ പഠിപ്പിക്കുക എന്നാല്‍ മാത്രമേ മനുഷ്യരില്‍ വലുതായ വിശ്വാസ മുണ്ടാവുകയുള്ളൂ നിങ്ങള്‍ക്കെന്ത് ചെയ്യനാവുമെന്ന് ഞാന്‍ നോക്കട്ടെ എല്ലാത്തിനുപ്പുറം അവന്‍ എന്‍റെ ആരുമായാണ് ഞാന്‍ അവനെ ഏറെ സ്നേഹിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ