അബ്ദുറഹമാന്‍ ചെറുവില്‍

നമസ്കാരം ഞാന്‍ അബ്ദുറഹമാന്‍ ചെറുവില്‍ എന്‍റെ സ്വദേശം മലപ്പുറം ജില്ലയിലെ ഊരകം പര്‍വതനിരകള്‍ക്കു താഴ്വരയില്‍ ഉള്‍നാടന്‍ ഗ്രാമമായ കണ്ണമംഗലം വില്ലേജിലെ ചേറൂര്‍ എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ശാസ്ത്രീയമായ ചരിത്രരചന വേണ്ടത്ര സമ്പുഷ്ടമാകാതിരുന്ന ഒരു കാലഘട്ടത്തില്‍ ചേറൂരിനെപ്പറ്റി അന്ന് ലഭിക്കാവുന്ന രേഖകള്‍ ഉപയുക്തമാക്കി ഒരു ചരിത്രം രചിക്കുന്നതില്‍ അന്നത്തെ മലബാര്‍
ജില്ലാകലക്ടറായിരുന്ന വില്യം ലോഗന്‍ പുലര്‍ത്തിയ ചരിത്രരചനാവൈഭവത്തിന്റെ സാക്ഷ്യമാണ് ചേറൂര്‍ ചിന്ത് ചേറൂര്‍ വെറുമൊരു ഗ്രാമമല്ല. തനതായ സംസ്‌കാരവും മിത്തുകളും വിശ്വാസങ്ങളും സാമൂഹികനിയമങ്ങളുമൊക്കെയുള്ള വടക്കന്‍മലബാറിലെ ഗ്രാമങ്ങളുടെ പ്രതീകമാണ്. ഗ്രാമീണസംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളാണ് പാവപെട്ടവരും പണക്കാരും എല്ലാവരും ഉള്‍കൊള്ളുന്ന ഒരു ചെറിയ ഗ്രാമം എന്നു വിശേഷിപ്പിക്കാം എല്ലാ സ്ഥലത്തും ഉള്ളതുപോലെ പണക്കാര്‍ക്ക് പാവപെട്ടവരോടുള്ള ദയ ഇവിടെയും ഉണ്ട് പാവപ്പെട്ടവര്‍ രോഷാകുലരോ അപ്രസന്നരോ അല്ല. ദയ അര്‍ഹിക്കുംവിധം ദയാലുക്കള്‍ തന്നെയാണിപ്പോഴും. വിലകുറഞ്ഞ ഉടുപ്പിലും അറിയാതെ മാന്ത്രികപ്രഭാവം ഇവരില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
ഈ സാധാരണക്കാര്‍ എനിക്ക് പ്രിയപ്പെട്ടവരണ്. കഠിനാധ്വാനംകൊണ്ട് പരുക്കനായ ഇവരുടെ കൈയിലെ ഓരോ ഞരമ്പിനെയും ഞാന്‍ സ്‌നേഹിക്കുന്നു. ഈ മഞ്ഞുപൊഴിയും കാലത്തെ തണുപ്പേറ്റ് വിണ്ടുകീറി വരണ്ട മുഖങ്ങളിലെ ഓരോ രേഖയേയും ഞാന്‍ സ്‌നേഹിക്കുന്നു.
അവര്‍ക്ക് പൊള്ളയായ വാക്കുകളുടെ ആശ്വാസം ആവശ്യമില്ല. അത്തരം വാക്കുകള്‍ കേട്ടുകേട്ട് അവയില്‍ വിശ്വാസം നശിച്ചവരാണവര്‍. സത്യസന്ധവും ലളിതവും ദയയും നിറഞ്ഞ വാക്കുകളാണ് അവര്‍ക്കാവശ്യം 'ധാന്യമണികളെ മുളപ്പിക്കുന്ന ചൈതന്യ'മാണ് പ്രേമമെന്ന് അവര്‍ക്കറിയാം എത്ര ധിഷണാപരമായി ഭാവന കൈക്കൊണ്ടാലും യാഥാര്‍ഥ്യലോകത്തേക്കാള്‍ സുന്ദരമായി മറ്റൊന്നുമില്ലെന്ന് അവര്‍ മനസ്സിലാക്കുകയായിരുന്നു. യാഥാര്‍ഥ്യലോകത്ത് ജനങ്ങള്‍ അതികഠിനമായി പരിശ്രമിക്കുകയും പുനര്‍നിര്‍മിക്കുകയും കരയുകയും ഉമ്മവെക്കുകയും ചെയ്യുന്നു. ചേറൂരിനെക്കുറിച്ച് യഥാര്‍ഥമായി ജനങ്ങളിലേക്കുയെത്തിക്കുന്നതില്‍ പരാജയപ്പെട്ടുപോയതില്‍ എനിക്ക് വല്ലാത്ത സങ്കടമുണ്ട് ആ ഓര്‍മകള്‍ പങ്കുവെക്കുവാന്‍ ഓര്‍ക്കുട്ട് എന്ന മഹാസാഗരത്തിലേക്ക് ഒരു ചെറുകൊതുംബുവള്ളം തുഴഞ്ഞു ഞാന്‍ ഇതാ നിങ്ങളിലേക്ക് അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍‌ പഠിപ്പിച്ചുതന്ന ഗുരുക്കന്മാരെ ഒരുമിച്ചിരുന്നുപഠിച്ച സഹപാഠികളെ നിങ്ങള്‍ എവിടേ...?
ബാല്യ കൌമാരങ്ങളില്‍‌ ഒരേ മനസ്സായ് പരസ്പരം കരുതിയിരുന്ന
ആത്മ മിത്രങ്ങളെ.. നിങ്ങളേ അന്വേഷിച്ച് കൂട്ടിനു കിട്ടുമെന്ന പ്രതീക്ഷയോടെ
അബുദുറഹമാന്‍ ചെറുവില്‍

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ