ഏകാന്തത എന്നെ അലോസരപ്പെടുത്തുന്നു

എന്റെ തലയ്ക്ക് ഓളമായിത്തുടങ്ങിയെന്ന് തോന്നുന്നു. ഒരുപക്ഷെ ഈ ഒരു സ്ഥിതിവിശേഷം നിങ്ങളും അനുഭവിയ്ക്കുന്നതാകാം. കുട്ടിക്കാലം മുതൽക്കേ ഞാനറിയുന്നതാണ് ഏകാന്തതയും ചുറ്റിനുമുള്ള നിശബ്ദതയും. പലനാളുകൾ ശീലിച്ചതിനെ ഞാനിന്ന് സ്നേഹിയ്ക്കാനും ആസ്വദിയ്ക്കാനും തുടങ്ങിയിരിയ്ക്കുന്നു. ഒരുപക്ഷെ അതുകൊണ്ടു തന്നെയാവാം ദൈവം എന്നെ എല്ലാ മേഖലയിലും ഒറ്റപ്പെടുത്തിയതും. അതോ ഞാൻ കൂട്ടുകൂടുന്നതിലും സന്തോഷിയ്ക്കുന്നതിലും ഉള്ള അസൂയ കൊണ്ടാകുമോ... അറിയില്ല. എന്നാൽ ചിലപ്പോഴൊക്കെ എന്നെ ചൂഴ്ന്നുനിൽക്കുന്ന;സ്നേഹിച്ചു കീഴ്പ്പെടുത്തിയെന്ന് ഞാൻ അവകാശപ്പെടുത്തുന്ന ഈ ഏകാന്തത എന്നെ അലോസരപ്പെടുത്തുന്നു. എന്നെ അറിയാത്ത; അറിഞ്ഞിട്ടും അറിയാത്ത ചിലരെന്നോട് ചോദിച്ചേക്കാം. എനിക്കെന്തിന്റെ കുറവാണെന്ന്.... അവരോടെനിയ്ക്കുള്ള മറുപടിയും ഒരു നിശബ്ദത മാത്രമാണ്

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ