കണ്മണിയുടെ രണ്ടാംവരവിനായി


ഇരവിന്റെ മൂകപ്രകൃതത്തിലാശ്വസിച്ചു ലോകം ഉറങ്ങുകയാണ് .തന്റെ ഹൃദയത്തിന് മാത്രം അന്യമായ ശാന്തിയുടെ കാരണങ്ങള്‍ ഡയാനയുടെ മുഖത്ത്‌ കണ്ണുനീരിന്റെ പുതിയ ചാലുകള്‍ തീര്‍ക്കുന്നു .പത്തുമാസത്തെ ത്യാഗപ്രതീക്ഷകളില്‍ ജനിച്ച സ്വപ്‌നങ്ങള്‍ ഒരു ദിനം വിധിയില്‍ തട്ടി സ്ഫടികക്കൊട്ടാരം പോലെ തകര്‍ന്നുവീണ നിമിഷങ്ങളില്‍ താന്‍ എങ്ങനെ ഈ ലോകത്ത് അവശേഷിച്ചു എന്നോര്‍ക്കുമ്പോള്‍ ദുഃഖത്തില്‍ നേരിയ അത്ഭുതത്തിന്റെ കടന്നുകയറ്റം .



അമ്മ പറയുമായിരുന്നു മാതൃത്വത്തിന്റെ മഹിമയെ കുറിച്ച് . ലാസ്വെഗാസിലെ യുവത്വത്തിന്റെകൂത്താട്ടങ്ങളില്‍ തന്റെ ഭാഗം ആടിത്തീര്‍ക്കുന്ന കാലം .ലഹരിയുടെ വാതായനങ്ങള്‍ മുന്നില്‍ഉപചാരമില്ലാതെ തുറന്നു കൊണ്ടിരുന്നു . കന്യകാത്വത്തിന്റെമരണം ആഴ്ത്തിയ പടുകുഴിയിലേയ്ക്ക്നീണ്ടുവന്ന ഹാരിയുടെ കൈകള്‍ ....

ഹാരി നല്ലൊരു ചെറുപ്പക്കാരനായിരുന്നു .മിതഭാഷണന്‍ ,സുന്ദരന്‍ ,സര്‍വോപരി ഉയര്‍ന്ന കുടുംബംകോളേജില്‍ തന്റെ സീനിയര്‍ ആയിരുന്നു. അവന്‍ പലപ്രാവശ്യം പ്രണയാഭ്യര്‍ഥനനടത്തുമ്പോഴൊക്കെ തന്റെ മനസ്സില്‍ എന്തായിരുന്നു ? ഒരു തരം മരവിപ്പ് !.അടങ്ങാത്തഭൌതികതതൃഷ്ണകളുടെ ലോകത്ത് ഹാരിയുടെ പ്രണയം പവിഴശോഭ പ്രസരിപ്പിച്ചത്എപ്പോഴാണ്മനസിലാക്കിയത്..? .. വെള്ളക്കാരികളായ മാലാഖമാരെ കിട്ടാന്‍ യോഗ്യതയുമുണ്ടായിട്ടും തലനാരിഴകീറിവര്‍ണ്ണം പരിശോധിയ്ക്കുന്ന നാട്ടില്‍ തന്നോടുള്ള സ്നേഹം ഒരുതരം സിമ്പതിയോ പരിഹാസമോആയിതോന്നിയിരുന്നു. .അതവനോടു ചോദിയ്ക്കുമ്പോള്‍ തന്നെ മുക്കിക്കളയുന്ന പുഞ്ചിരി മാത്രം . അതില്‍ഒളിച്ചിരിയ്ക്കുന്നത്‌ എന്തെന്ന തിരിച്ചറിവില്‍ ആണല്ലോ കുത്തഴിഞ്ഞ ജീവിതത്തിനു യവനിക വീണത്‌.

ചിന്തകളുടെ വേലിയേറ്റം രാവിന്റെ തീരങ്ങളെ അപഹരിച്ചു കൊണ്ടിരുന്നു . കുഞ്ഞോളമായുംവന്‍തിരകളായുംചിന്തകള്‍ ആടിയുലഞ്ഞു കൊണ്ടിരുന്നു .

ആരോ വാതിലില്‍ മുട്ടുന്നു ..കറന്റ് പോയ ടി.വിയിലെന്ന വണ്ണം ചിന്തകള്‍ അപ്രത്യക്ഷമായി .ഓടിച്ചെന്നുവാതില്‍ തുറന്നപ്പോള്‍ ഒരു ബാലിക !. ഡോഗിന്റെ പാവയെ നെഞ്ചോടമര്‍ത്തിചിരിതൂകി നില്‍ക്കുന്നു . മുന്‍പ് എവിടെയോ കണ്ട മുഖപരിചയം തോന്നിയെങ്കിലും ഓര്‍ത്തെടുക്കാന്‍ അന്നേരം അവള്‍മെനക്കെട്ടില്ല .

'മോളാരാ....? ' ഡയാന ചോദിച്ചു

അവള്‍ ഒന്നും മിണ്ടിയില്ല .അധികാരഭാവത്തോടെ അകത്തു കടന്നു കട്ടിലില്‍ ഇരുന്നു . ചിരി കലര്‍ന്നഅത്ഭുതത്തോടെ ഡയാന അരികില്‍ ഇരുന്നു .ആ മുഖപരിചയം അവളില്‍ വല്ലാത്തൊരുചിന്താപ്രതിസന്ധിയുണ്ടാക്കി .

' മോള് ആന്റിയെ അറിയുമോ ... അടുത്ത ഫ്ലാറ്റിലെയാ...?'

അപ്പോഴും മൌനമായിരുന്നു മറുപടി . ആ കുസൃതിനോട്ടത്തില്‍ഉള്ളലിഞ്ഞുപോകുന്നു . മൂന്നുവര്‍ഷംമുന്‍പ് നഷ്ടപ്പെട്ട പ്രതീക്ഷകള്‍ വര്‍ത്തമാനജീവിതത്തില്‍ വന്നു കൊതിപ്പിയ്ക്കുകയാണോ.പിറകെഇവളുടെ അമ്മ വരും .അത് വരെ ഇവിടുരുന്നോട്ടെ. നഷ്ടമാതൃത്വത്തിന്റെ ആഗ്രഹങ്ങളെതൃപ്തിപ്പെടുത്താനെങ്കിലും ...

'മോളുടെ പേരെന്താ...? '

ചോദ്യം ആവര്‍ത്തിച്ചപോള്‍ അവള്‍ മറുപടി പറഞ്ഞു .

'നതാഷ'

നതാഷ നല്ല പേര് . ഹാരിയ്ക്കും റഷ്യന്‍ പേരുകളോട് വലിയ കമ്പം ആയിരുന്നു .അതിനൊരുകാരണമുണ്ട് . അവന്റെ മുത്തച്ഛന്‍ റഷ്യയില്‍ നിന്നും കുടിയേറിപ്പാര്‍ത്തതാണ് . പഴയ സോവിയറ്റിന്റെപ്രതാപത്തെഓര്‍ക്കുമ്പോള്‍ അവന്‍ വചാലനാകാറുണ്ടായിരുന്നു . യാത്രാവേളയില്‍ ഒരിയ്ക്കല്‍ എല്ലാഅമേരിക്കന്സിനെയും പോലെ സോവിയറ്റിനെ കളിയാക്കിയതിനെ തുടന്നുണ്ടായ ഒരുതര്‍ക്കത്തിനിടെ അശ്രദ്ധ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ആയിരുന്നല്ലോമാംസം ചിന്നിചിതറിയ ആഘോരശബ്ദം . ഹാരിയും ഉദരവാസം അവസാനിപ്പിയ്ക്കാറായ കണ്മണിയും തന്നെ വിട്ടുപോയശപിയ്ക്കപ്പെട്ട നിമിഷം. ഇനിയൊരു കണ്മണിയുടെ അനക്കം വയ്ക്കാത്ത ഗര്‍ഭപാത്രം ഉണര്‍വില്‍കൈമോശം വന്നെന്ന തിരിച്ചറിവില്‍തകര്‍ന്ന ദിവസം.

നതാഷയുടെ പിഞ്ചുകൈ അവളുടെ മുടിതുമ്പില്‍ ഉടക്കി. വര്‍ത്തമാനത്തിലും പിന്തുടരുന്നദുരന്തചിന്തയുടെ ആഴങ്ങളില്‍ ഇപ്പോഴും ആരെങ്കിലും കൈതരാറുണ്ട് ..ഹാരിയുടെ പോലത്തെകൈകള്‍...

അവള്‍ നതാഷയെ ചുമ്പിചു .കണ്ണുനീരിന്റെ ഉറവ പൊട്ടി കവിളിലൂടൊഴുകിമുഖത്ത് പടര്‍ന്നു .

'മോള്‍ക്ക്‌ ആന്റി എന്താ തരുന്നത് ഇപ്പോള്‍ ...' പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു കൊണ്ട് അവള്‍ ചിന്തിച്ചുനതാഷയെ കിടത്തി അവള്‍ അടുക്കളയിലേയ്ക്ക് പോയി . ഷെല്‍ഫില്‍ ലക്ഷ്യമില്ലാതെ വിശ്രമിയ്ക്കുന്നപാല്‍കുപ്പി കയ്യിലെടുത്തു .മോള്‍ക്ക്‌ ആ പ്രായമൊക്ക പിന്നിട്ടു.പക്ഷെ തന്റെ മോഹങ്ങള്‍ ശൈശവംവിട്ടിട്ടില്ല . വിരസതയുടെ കണ്ണുനീരില്‍ മുഖം തെല്ലും പ്രതിഷേധം കാണിയ്ക്കുന്നില്ല .

നതാഷയുടെ അടുത്തിരുന്നു പാലുകുടിപ്പിച്ചു . അമ്മയുടെ ഭാവങ്ങളില്‍ രമിയ്ക്കുമ്പോള്‍ ഈ രാവിന്റെദൈര്‍ഘ്യം ഏറിയിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു. പെട്ടന്നാണ് ,

'മമ്മീ എന്റെ ബാര്‍ബിയെ വേണം ...'

മമ്മീ എന്ന വികാരജനകമായ വിളിയേക്കാള്‍ അവള്‍ ആവശ്യപ്പെട്ട കാര്യമോര്‍ത്തു ഡയാനഅത്ഭുതപ്പെട്ടു ..

''മോള് എന്താ പറയണത്...ബാര്‍ബിയോ ..അതെന്താ..?''

''ഇന്നലെ മമ്മി എനിയ്ക്ക് വേണ്ടി വാങ്ങിച്ചത്..''

ഡയാന ഞെട്ടിത്തെറിച്ചു ...പരിധികളില്ലാത്ത വികാരങ്ങള്‍ അവളില്‍ മാറിമറിഞ്ഞു. .നഷ്ടങ്ങള്‍കയറിയിറങ്ങുന്ന ജീവിതത്തില്‍ ഇങ്ങനെ ചില ഭ്രാന്തും ഉണ്ട്. കടയില്‍ കാണുന്ന നല്ല പാവകള്‍ഒക്കെമേടിച്ചു വയ്ക്കും. തന്റെ കാണാകണ്മണിയെ ഓര്‍ത്ത്‌ .

''മോള് എന്താ പറഞ്ഞത്..... മോള് എന്താ പറഞ്ഞത്..... '' നതാഷയെ കുലുക്കിക്കൊണ്ട്‌ അവള്‍ പലപ്രാവശ്യം ഉറക്കെ ചോദിച്ചു.

വാതിലില്‍ ആരോമുട്ടുകയും ബെല്ലടിയ്ക്കുകയും ചെയുന്നു .സംയമനം വീണ്ടെടുത്ത ഡയാന ഒരു വിധംതപ്പിത്തടഞ്ഞു വാതില്‍ തുറന്നു. പുറത്ത് അടുത്ത ഫ്ലാറ്റിലെ കാര്‍ലിന്‍ ആയിരുന്നു .

'എന്ത് പറ്റി ഡയാനാ... ഉറക്കെ വിളികള്‍ ഒക്കെ കേട്ടല്ലോ...ഞാനാകെ ഭയന്ന് പോയി..എന്താസംഭവിച്ചത്....?' കാര്‍ലിന്‍ അത്ഭുതത്തോടെ ചോദിച്ചു .

''അവള്‍..അവള്‍..എന്റെ മോള് ....'' . ഡയാന വിതുമ്പിക്കൊണ്ടു അകത്തേയ്ക്ക് ചൂണ്ടിഒരു വിധംപറഞ്ഞൊപ്പിച്ചു .

''മോളോ ..അതാരാ.. ?'' ആശ്ചര്യത്തോടെ കാര്‍ലിന്‍ അകത്തു കയറി നോക്കി

''ഡയാനാ നീ ആരെയാ കണ്ടത്...?''

''മോള് ഇവിടെ ഉണ്ടായിരുന്നു..എന്റെ പോന്നു മോള് ....അവള്‍ പാവ മേടിയ്ക്കാന്‍ വന്നതാ ..''

''താന്‍ എന്താടോ പറയുന്നത് ...സ്വപ്നം കണ്ടതാണ്..നന്നായി ഒന്ന് ഉറങ്ങൂ..എപ്പോഴും നെഗറ്റീവ് ആയിചിന്തിച്ചാല്‍ പിന്നെ എങ്ങനെ ഇതൊക്കെ കാണാതിരിയ്ക്കും... " കാര്‍ലിന്‍ സ്നേഹത്തോടെ ശാസിച്ചു .

ഡയാനയെ ആശ്വസിപ്പിച്ചു ഉറക്കാന്‍ നോക്കി .

''എന്റെ മോള്...അയ്യോ ..അവള്‍ ഇത്ര നേരം ഇവിടുണ്ടായിരുന്നു ..മമ്മി മേടിച്ച സമ്മാനം വാങ്ങാന്‍വന്നതാ..പ്ലീസ്‌ കാര്‍ലിന്‍ ആ ഷെല്‍ഫിലുണ്ട്അതിങ്ങെടുത്ത്‌ താ ..പ്ലീസ്‌ ...പ്ലീസ്‌..'' . ഡയാന കിടന്നുകൊണ്ട് വിതുമ്പി.

''ഇവളുടെ ഒരു കാര്യം ...'' പിറുപിറുത്തുകൊണ്ട് കാര്‍ലിന്‍ഷെല്‍ഫില്‍ നിന്നുംപാവ എടുത്തുഡയാനയുടെ കയ്യില്‍ പിടിപ്പിച്ചു... ശേഷം ഗുഡ് നൈറ്റ്‌ പറഞ്ഞു വാതിലടച്ചു പോയി.

ഡയാന ആ പാവയെ ചേര്‍ത്തുപിടിച്ചു കണ്മണിയുടെ രണ്ടാം വരവിനായി കണ്ണുകള്‍ ഇറുക്കിയടച്ചുകിടന്നു... . .

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ