ഒലിവെണ്ണ



ഒലിവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് ഒലിവെണ്ണ. പാചകത്തിനും സൗന്ദര്യവർദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും പരമ്പരാഗത വിളക്കുകളിലെ ഇന്ധനമായും ഒലിവെണ്ണ ഉപയോഗിക്കുന്നു. ലോകത്തിലെല്ലായിടത്തും ഇതു ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ചും മെഡിറ്ററേനിയൻ പ്രദേശങ്ങളിലുള്ളവരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. മധ്യധരണയാഴി പ്രദേശമാണ് ഒലിവ് മരങ്ങളുടെ ജന്മദേശം ബി.സി എട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ നിയോലിതിക് ജനങ്ങൾ കാട്ടു ഒലിവുകൾ ശേഖരിച്ചിരുന്നു. ആധുനിക തുർക്കിയിലെ ഏഷ്യാമൈനറിലാണ് കാട്ടു ഒലിവുകളുടെ ഉറവിടം

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ